കേരളം

kerala

ആനയുടെ ദാരുണാന്ത്യം; കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്

എന്‍സിപി നേതാവും മഹാരാഷ്‌ട്രയിലെ ഭവനവകുപ്പ് മന്ത്രിയുമാണ് ജിതേന്ദ്ര ആവാദ് മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടത്.

By

Published : Jun 4, 2020, 4:20 PM IST

Published : Jun 4, 2020, 4:20 PM IST

Kerala elephant killers  Awhad urges Kerala CM  Maharashtra Housing Minister and NCP leader  Jitendra Awhad  Pinarayi Vijyayan  Kerala elephant killed  ആനയുടെ ദാരുണാന്ത്യം  കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്  കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്  Kerala elephant killers  Awhad urges Kerala CM  Maharashtra Housing Minister and NCP leader  Jitendra Awhad  Pinarayi Vijyayan  Kerala elephant killed  ആനയുടെ ദാരുണാന്ത്യം  കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്  കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്
ആനയുടെ ദാരുണാന്ത്യം; കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ട് ജിതേന്ദ്ര ആവാദ്

മുംബൈ: ഗര്‍ഭിണിയായ ആനയുടെ ദാരുണാന്ത്യത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി ജിതേന്ദ്ര ആഹാദ്. എന്‍സിപി നേതാവും മഹാരാഷ്‌ട്രയിലെ ഭവനവകുപ്പ് മന്ത്രിയുമാണ് ജിതേന്ദ്ര ആവാദ്. സാമൂഹ്യ നീതിയുടെയും സമത്വത്തിന്‍റെയും പ്രതീകമായാണ് കേരളത്തെ ഏവരും നോക്കിക്കാണുന്നത്. താങ്കളുടെ ഭരണത്തിന്‍ കീഴില്‍ ഈ ഗുണങ്ങള്‍ എങ്ങനെ ശക്തിപ്പെടുന്നുവെന്ന് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കുറ്റവാളികളെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പുവരുത്തണമെന്നും ജിതേന്ദ്ര ആവാദ് കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സ്ഫോടക വസ്‌തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചരിഞ്ഞ സംഭവം ദേശീയതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നിരവധി പ്രമുഖരും സിനിമാതാരങ്ങളും ക്രൂരതയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details