ജമ്മകശ്മീരില്‍ തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാള്‍ അറസ്റ്റില്‍
ആദില്‍ അഹമ്മദ് ഹജാം എന്നയാളെ ട്രാലില്‍ വച്ചാണ് അറസ്റ്റ് ചെയതത്. പ്രദേശത്ത് താമസം യാത്ര മറ്റ് സൗകര്യങ്ങള്‍ എന്നിവ നല്‍കി വരുന്നത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു.
ജമ്മകശ്മീരില്‍ തീവ്രവാദസംഘടനയുമായി ബന്ധമുള്ളയാള്‍ അറസ്റ്റില്‍
ശ്രീനഗര്‍:തീവ്രവാദസംഘടയുമായി ബന്ധമുള്ളയാളെ അവന്തോപൊറ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും മാരകമായ വസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആദില്‍ അഹമ്മദ് ഹജാം എന്നയാളെ ട്രാലില്‍ വച്ചാണ് അറസ്റ്റ് ചെയതത്. പ്രദേശത്ത് താമസം യാത്ര മറ്റു സൗകര്യങ്ങള്‍ എന്നിവ നല്‍കി വരുന്നത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. ഇയള്‍ക്കെതിരെ മുന്‍പും തീവ്രവാദ ബന്ധവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.