ന്യൂഡൽഹി:അതിർത്തിയിൽ ക്രമസമാധാനം നിലനിർത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അതിർത്തിയിലെ സംഘർഷ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ആസിയാൻ ചർച്ചയിൽ സംസാരിക്കവെയാണ് അദ്ദഹത്തിൻ്റെ പരാമർശം. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ പുരോഗതിയിൽ ആസിയാൻ നേതൃത്വത്തിലുള്ള ഫോറങ്ങളുടെ പ്രധാന പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
അതിർത്തിയിൽ ക്രമസമാധാനം നിലനിർത്തുന്നതിന് പ്രാധാന്യം നൽകുമെന്ന് രാജ്‌നാഥ് സിംഗ് - രാജ്‌നാഥ് സിങ്
അതിർത്തിയിലെ സംഘർഷ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു
ഇന്തോ-പസഫിക് കാഴ്‌ചപ്പാടുകളെക്കുറിച്ചും പ്രതിരോധ മന്ത്രി സംസാരിച്ചു. തന്ത്രപരമായ വിശ്വാസം വളർത്തിയെടുക്കാനും ആസിയാൻ നേതൃത്വത്തിലുള്ള ഫോറങ്ങൾക്ക് സാധിച്ചുവെന്ന് അദ്ദഹം പറഞ്ഞു. കൊവിഡ് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടതിൻ്റെ ആവശ്യകതയും രാജ്‌നാഥ് സിംഗ് പ്രസംഗത്തിൽ ഉള്‍പ്പെടുത്തി. ലോക സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കലിൻ്റെ പാതയിലേക്ക് നീങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരം, നിക്ഷേപം, സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യയും ആസിയാനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വർധിച്ചുവരികയാണ്. 10 ആസിയാൻ രാജ്യങ്ങൾക്ക് പുറമെ, ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ന്യൂസിലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയും ചർച്ചയിൽ പങ്കെടുത്തു.