ഹിമാചലിലെ അഞ്ച് ജില്ലകളില്‍ ഹിമപാത മുന്നറിയിപ്പ് - ഹിമാചലിലെ അഞ്ച് ജില്ലകളില്‍ ഹിമപാത മുന്നറിയിപ്പ്
കുളു, സിംല, ലഹുള്‍ സ്‌പിറ്റി, കിന്നായൂര്‍, ചമ്പ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്

സിംല: ഹിമാചലില്‍ തുടരുന്ന കനത്ത മഞ്ഞ് വീഴ്‌ചയെ തുടര്‍ന്ന് ഹിമപാത സാധ്യതക്കുള്ള മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം. കുളു, സിംല, ലഹുള്‍ സ്‌പിറ്റി, കിന്നായൂര്‍, ചമ്പ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ഹിമപാതത്തിന് കൂടുതല്‍ സാധ്യതയേറിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളോട് മാറി താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ ജില്ലകളില്‍ ജനുവരി പന്ത്രണ്ടിന് വൈകുന്നേരം അഞ്ച് മണിവരെയാണ് മുന്നറിയിപ്പ്. കിന്നാന്നൂര്‍ ജില്ലയിലെ പൂഹ് മേഖലയില്‍ ബുധനാഴ്‌ച രണ്ടു തവണ ഹിമപാതം ഉണ്ടായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.