ബെംഗളൂരു:തീവണ്ടി കോച്ചുകളുടെ പുറംഭാഗം ശുചിയാക്കാന്‍ ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ. കര്‍ണാടകയിലെ ക്രാന്ത്രിവീര സംഗോലി റായന്ന റെയില്‍വെ സ്റ്റേഷനിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്. ദക്ഷിണ മേഖല റെയില്‍വെ മാനേജര്‍ എ.കെ സിങ് പ്ലാന്‍റ് ഉദ്ഘാടനം ചെയ്‌തു.
ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റുമായി ഇന്ത്യന്‍ റെയില്‍വെ - ബെംഗളൂരു
കര്‍ണാടകയിലെ ക്രാന്ത്രിവീര സംഗോലി റായന്ന റെയില്‍വെ സ്റ്റേഷനിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
പ്ലാന്‍റില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ 80 ശതമാനവും പുനരുപയോഗ സാധ്യമാണെന്നും എ.കെ സിങ് പറഞ്ഞു. കുറഞ്ഞ സമയം, ചെലവ് കുറവ് എന്നിവയാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റിന്‍റെ പ്രത്യേകത. ബെംഗളൂരില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന തീവണ്ടികളാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റ് ഉപയോഗിച്ച് വൃത്തിയാക്കുന്നത്.
1.7 കോടി രൂപയാണ് ഓട്ടോമാറ്റിക് കോച്ച് വാഷിങ് പ്ലാന്‍റിന്‍റെ നിര്‍മാണ ചെലവ്. 8 മിനിട്ട് കൊണ്ട് 24ബോഗികള്‍ വൃത്തിയാക്കാന്‍ കഴിയും. കൂടാതെ 300 ലിറ്ററോളം ജലം ലാഭിക്കുകയും ചെയ്യാം. പദ്ധതി വിജയകരമായി നടപ്പാക്കിയതിനു ശേഷം സമീപകാലത്ത് തന്നെ യശ്വന്ത് പുര, ബൈപ്പനഹള്ളി റെയില്‍വേ സ്റ്റേഷനുകളിലും നടപ്പാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
TAGGED:
ദക്ഷിണ റെയില്‍വെ