കേരളം

kerala

ETV Bharat / bharat

മഹാരാഷ്ട്രയില്‍ ട്രെയിന്‍ കയറി മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു - Aurangabad train mishap:Mortal remains of 16 migrant labourers sent to MP

മധ്യപ്രദേശിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് മൃതദേഹങ്ങള്‍ അയച്ചത്.

Aurangabad train mishap  Migrant labourers  Aurangabad civil hospital  Indian railways  Mortal remains  മഹാരാഷ്ട്രയില്‍ ട്രെയിന്‍ കയറി മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു  മഹാരാഷ്ട്ര  അതിഥി തൊഴിലാളി  മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു  Aurangabad train mishap:Mortal remains of 16 migrant labourers sent to MP  migrant labourers sent to MP
മഹാരാഷ്ട്രയില്‍ ട്രെയിന്‍ കയറി മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു

By

Published : May 9, 2020, 9:08 AM IST

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ചരക്ക് ട്രെയിനിന് അടിയില്‍ പെട്ട് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു. മധ്യപ്രദേശിലേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് തൊഴിലാളികള്‍ ഔറംഗാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ 5.15 നായിരുന്നു അപകടം. ലോക്ക്‌ ഡൗണിനെ തുടര്‍ന്ന് മധ്യപ്രദേശിലേക്ക് കാല്‍ നടയായി യാത്ര തിരിച്ച തൊഴിലാളികള്‍ നടന്ന് തളര്‍ന്നതിനെ തുടര്‍ന്ന് റെയില്‍പാളത്തില്‍ ഉറങ്ങുന്നതിനിടെയാണ് അപടകമുണ്ടായാത്. ജല്‍നയില്‍ നിന്നും 36 കിലോമീറ്റര്‍ പിന്നിട്ട് ഔറംഗാബാദിലെ കാര്‍മഡില്‍ എത്തിയപ്പോഴായിരുന്നു അപകടം. ജല്‍നയിലെ സ്റ്റീല്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ് മരിച്ചത്.

ABOUT THE AUTHOR

...view details