ഔറംഗാബാദില്‍ 351 പേര്‍ക്ക് കൊവിഡ്: ഏഴ് മരണം - maharashtra covid
മരിച്ചവരിൽ വലിയൊരു പങ്കും 45 വയസ്സിന് മുകളിലുള്ളവരെന്ന് കലക്‌ടർ.
ഔറംഗാബാദില്‍ 351 പേര്‍ക്ക് കൊവിഡ്: 7 മരണം
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 351 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 32,440 ആയി ഉയർന്നു. ഇതിനുപുറമെ ഏഴു പേര്‍ വ്യാഴാഴ്‌ച കൊവിഡ് ബാധിച്ചു മരണമടഞ്ഞതോടെ ആകെ മരണം 900 ആയി. 351 പേർകൂടി രോഗമുക്തരായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 25,405 ആയി. അതേസമയം, മരിച്ചവരിൽ വലിയൊരു പങ്കും 45 വയസ്സിന് മുകളിലുള്ളവരാണെന്ന് ജില്ലാ കലക്‌ടർ സുനിൽ ചവാൻ പറഞ്ഞു.