മുംബൈയില്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം - Attempt to kidnap girls
പെൺകുട്ടികളെ ഒരു യുവതിയും പുരുഷനും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു
![മുംബൈയില്‍ പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം തട്ടിക്കൊണ്ട് പോകാൻ ശ്രമം പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മുംബൈ Attempt to kidnap girls Mumbai](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5831112-thumbnail-3x2-kid.jpg)
മുംബൈ: മുംബൈയിലെ താനെയില്‍ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കാറിലെത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് 11 വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ജനുവരി 22ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന പെൺകുട്ടികളെ പര്‍ദ ധരിച്ച യുവതിയും ഒരു പുരുഷനും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്‌തു. പെൺകുട്ടികളില്‍ ഒരാൾ സ്ത്രീയുടെ കയ്യില്‍ കടിക്കുകയും അവിടെ നിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു. നയാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.