ന്യൂഡൽഹി: ജെഎൻയു വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ്. അക്രമങ്ങൾക്കെതിരെ പൊലീസ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും ഇത്തരം ക്രമസമാധാന നില തകർക്കുന്ന പ്രവൃത്തികൾക്ക് സർക്കാരിന്‍റെ പിന്തുണയുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ജെഎൻയു ആക്രമണം മോദി സർക്കാരിന്‍റെ പിന്തുണയോടെയെന്ന് കോൺഗ്രസ് - കോൺഗ്രസ്
ഒരു പ്രകോപനവും ഇല്ലാതെയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകൾ ജെഎൻയുവിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയത്.
ഒരു പ്രകോപനവും ഇല്ലാതെയാണ് അജ്ഞാതരായ ഒരു കൂട്ടം ആളുകൾ ജെഎൻയുവിൽ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. അസഹിഷ്‌ണുത നിറഞ്ഞ സർക്കാർ സ്വതന്ത്രമായ കാഴ്‌ചപ്പാടുകളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് കഴിഞ്ഞ ഒരു മാസമായി രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സ്വതന്ത്രമായ ശബ്‌ദങ്ങളാണ് രാജ്യത്തിന്‍റെ ശക്തി എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ മോദി സർക്കാർ അസഹിഷ്‌ണുത കാണിക്കുകയാണ്. നിരപരാധികളായ വിദ്യാർഥികളെ കോൺഗ്രസ് പിന്തുണക്കുന്നുവെന്നും ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.