മണൽ മാഫിയയുടെ ആക്രമണം; പൊലീസുകാർക്കും ഡ്രൈവർക്കും പരിക്ക് - മധ്യപ്രദേശ് ആക്രമണം
ദേവാസ് ജില്ലയിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം ആക്രമണം നേരിട്ടത്.
ഭോപ്പാൽ: മണൽ മാഫിയയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും ഡ്രൈവർക്കും പരിക്കേറ്റു. എസ്‌ഡിപിഒ ബ്രിജേഷ് കുശ്വാഹയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നേരിട്ടത്. ദേവാസ് ജില്ലയിൽ അനധികൃതമായി മണൽ കടത്താൻ ശ്രമിച്ച വാഹനം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഡ്രൈവറായ ഹിമൻശുവിന് തലക്ക് സാരമായി പരിക്കേറ്റു. എസ്‌ഡിപിഒ ബ്രിജേഷ് കുശ്വാഹ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണം നടത്തിയ അഞ്ച് പേരെ തിരിച്ചറിഞ്ഞതായും എല്ലാവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും എഎസ്‌പി സൂര്യകാന്ത് ശർമ പറഞ്ഞു.