ലക്നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആയുധക്കടത്ത് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഹാപൂർ പ്രദേശിയായ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരമനുസരിച്ച് എടിഎസ് പ്രത്യേക സംഘം പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഓട്ടോമാറ്റിക് പിസ്റ്റളുകൾ, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുത്തു. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും സുഹൃത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഉത്തർപ്രദേശിൽ ആയുധക്കടത്ത്; ഒരാൾ അറസ്റ്റിൽ - ഹാപൂർ ആയുധക്കടത്ത്
രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരമനുസരിച്ച് എടിഎസിന്‍റെ പ്രത്യേക സംഘം ഹാപൂരിൽ പരിശോധന നടത്തുകയായിരുന്നു.
ATS
ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലും ആയുധങ്ങളും വെടിക്കോപ്പുകളും ഇവർ എത്തിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിനായി ജാവേദിനെ നോയിഡയിലേക്ക് കൊണ്ടുപോയി. അന്വേഷണം പുരോഗമിക്കുകയാണെന്നും. ജാവേദുമായി ബന്ധപ്പെട്ട മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.