ന്യൂഡൽഹി: 130 കോടി ഇന്ത്യക്കാരുടെ ആത്മമന്ത്രമായി ആത്മനിർഭർ ഭാരത് മാറിയെന്നും രാജ്യത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 74-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആത്മനിർഭർ ഭാരത്; 130 കോടി ഇന്ത്യക്കാരുടെ ആത്മമന്ത്രമെന്ന് പ്രധാനമന്ത്രി - Atmanirbhar Bharat has become mantra for 130 crore Indians
ആഗോളതലത്തിൽ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പരിശ്രമം ഫലപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു
സ്വാശ്രയത്വം എന്ന സ്വപ്നം ഒരു പ്രതിജ്ഞയായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരത് (സ്വാശ്രയ ഇന്ത്യ) ജനങ്ങളുടെ മനസ്സിലാണ്. ഇന്ന് 130 കോടി ഇന്ത്യക്കാരുടെ ആത്മ മന്ത്രമായി മാറിയിരിക്കുന്നു. ഈ സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുമെന്ന് ഉറപ്പുണ്ട്. ജനങ്ങളുടെ കഴിവുകളിലും ആത്മവിശ്വാസത്തിലും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പരിശ്രമം ഫലപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് വെല്ലുവിളികൾ ഉണ്ടെങ്കിൽ, കോടിക്കണക്കിന് പരിഹാരങ്ങൾ നൽകുന്ന ശക്തിയും രാജ്യത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.