യുപിയില്‍ ബസ് മതിലില്‍ ഇടിച്ച് അപകടം; ഡ്രൈവർ മരിച്ചു - bus rams into wall
ഗോരഖ്‌പൂരില്‍ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തില്‍പ്പെട്ടത്
ലഖ്‌നൗ-കാൺപൂർ ഹൈവേയിൽ ബസ് മതിലില്‍ ഇടിച്ച് അപകടം, ഡ്രൈവർ മരിച്ചു
ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ലഖ്‌നൗ-കാൺപൂർ ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് പെട്രോൾ പമ്പിന്‍റെ മതിലിൽ ഇടിച്ച് അപകടം. സംഭവത്തില്‍ ഡ്രൈവർ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു. ഗോരഖ്‌പൂരില്‍ നിന്ന് കാൺപൂരിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആദ്യം നവാബ്‌ഗഞ്ച് സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.