ശരദ് പവാർ എൻഡിഎയിൽ ചേരുകയാണെങ്കിൽ ഭാവിയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് രാംദാസ് അത്താവലെ - Athawale
സംസ്ഥാന വികസനത്തിനായി എൻഡിഎയിൽ ചേരാൻ ശരദ് പവാറിനോട് അഭ്യർത്ഥിക്കുന്നതായും രാംദാസ് അത്താവലെ
മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) മേധാവി ശരദ് പവാർ എൻഡിഎയിൽ ചേരുകയാണെങ്കിൽ ഭാവിയിൽ വലിയ സ്ഥാനം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. ശിവസേനക്കൊപ്പം നിൽക്കുന്നതിൽ ഗുണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശിവസേന വീണ്ടും ബിജെപിയുമായി കൈകോർക്കണം. സംസ്ഥാന വികസനത്തിനായി എൻഡിഎയിൽ ചേരാൻ ശരദ് പവാറിനോട് അഭ്യർത്ഥിക്കുന്നതായും രാംദാസ് അത്താവലെ പറഞ്ഞു. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ 105 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിരുന്നു. 288 അംഗ സംസ്ഥാന നിയമസഭയിൽ ശിവസേനയ്ക്ക് 56 സീറ്റുകൾ ലഭിച്ചു. ശിവസേന പിന്നീട് കോൺഗ്രസും എൻസിപിയുമായി ചേർന്ന് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു.