ഡൽഹി: ജിയോ ഫ്രീകോളുകൾ അവസാനിപ്പിച്ചെന്ന വാർത്തയിൽ മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി. ട്രായ് ഐയുസി ചാര്‍ജിനുള്ള പുതിയ നിബന്ധന കര്‍ശനമാക്കിയതോടെ ഇതര കോളുകള്‍ക്ക് മിനിറ്റിന് 6 പൈസ ജിയോ ഉപഭോക്താക്കള്‍ നല്‍കണമെന്ന നിബന്ധന നിലവിൽ വന്നതിന് പിന്നാലെയാണ് മോദിയെ പരിഹസിച്ച് മനു അഭിഷേക് സിംഗ്‌വി ട്വീറ്റ് ചെയ്തത്.
ജിയോ ഫ്രീകോളുകൾ നിർത്തലാക്കി; മോദിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ്
അവസാനം വരെ സൗജന്യമുണ്ടാകില്ല, അത് മോദി സർക്കാരിന്‍റെ കാര്യത്തിലും ബാധകമാണെന്നായിരുന്നു മനു അഭിഷേക് സിംഗ്വിയുടെ ട്വീറ്റ്
മനു അഭിഷേക് സിംഗ്വി
എത്ര വലിയ ലോലിപോപ്പ് വാഗ്ദാനം ചെയ്യപ്പെട്ടാലും എപ്പോഴും അത് സൗജന്യമല്ലെന്ന് ഓർക്കുക. മോദി സർക്കാരിനും ഈ സാഹചര്യം ബാധകമാണെന്ന് സിംഗ്‌വി ട്വിറ്ററിൽ കുറിച്ചു.
TAGGED:
റിലയൻസ് ജിയോ ഫ്രീകോളുകൾ