പട്‌നയിൽ സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്ക് - patna latest news
സ്ഫോടനത്തിൽ സമീപത്തുള്ള രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
പട്‌ന
പട്‌ന: ബിഹാറിലെ പട്‌നയിൽ വീടിനുള്ളിൽ ബോംബ് പൊട്ടിത്തെറിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം. സ്ഫോടനത്തിൽ അന്വേഷണം നടന്നുവരികയാണന്ന് പൊലീസ് പറഞ്ഞു.