കേരളം

kerala

By

Published : Dec 21, 2019, 8:23 AM IST

Updated : Dec 21, 2019, 12:08 PM IST

ETV Bharat / bharat

യുപിയിലുണ്ടായ പ്രതിഷേധത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു

ലക്‌നൗവില്‍ മാത്രം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

At least 6 dead as violence ensues during anti-CAA protests across UP പൗരത്വ ഭേദഗതി നിയമം: യുപിയിൽ ഇന്നലെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് ആറ് പേർ  anti caa  caa protest latest news  caa protest news
പൗരത്വ ഭേദഗതി നിയമം: യുപിയിൽ ഇന്നലെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് ആറ് പേർ

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം വ്യാപകമാകുന്നു. ഉത്തർപ്രദേശില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു.ബിജ്‌നോറില്‍ രണ്ട് പേരും മീററ്റ്,സംബാല്‍ ,ഫിറോസാബാദ് എന്നിവിടങ്ങളിലായി മൂന്ന് പേരുമാണ് മരിച്ചത്. മീററ്റ്- ഹാപൂർ റോഡിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസിന് നേരെ പ്രതിഷേധക്കാർ വെടിയുതിർത്തു. ഈ സംഘർഷത്തിനിടെയാണ് ഒരാൾ കൊല്ലപ്പെട്ടത്. പൊലീസ് വെടിവെയ്പ്പിലാണോ പ്രതിഷേധക്കാർ നടത്തിയ വെടിവെയ്പ്പിലാണോ ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ഒ.പി സിങ് അറിയിച്ചു.

കാൺപൂർ, മീററ്റ്, ഗാസിയാബാദ്, ബുലന്ദ്ഷഹർ, ഗോരാഖ്‌പൂർ എന്നിവിടങ്ങളിലാണ് പ്രതിഷേധം കനക്കുന്നത്. പലയിടത്തും വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു. പ്ലക്കാർഡുകളും ദേശീയ പതാകകളുമേന്തിയാണ് പ്രതിഷേധക്കാർ എത്തിയത്.ബുലന്ദ്ഷഹറില്‍ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. ലക്‌നൗവില്‍ മാത്രം 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമാജ്‌വാദി പാർട്ടി എം.പി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. . 10 നഗരങ്ങളില്‍ ഇന്‍റർനെറ്റ് നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി പ്രഖ്യാപിച്ചു.

Last Updated : Dec 21, 2019, 12:08 PM IST

ABOUT THE AUTHOR

...view details