പൽഘർ ആൾക്കൂട്ട കൊലപാതകം; 24 പേരെ കൂടി അറസ്റ്റ് ചെയ്തു - Palghar
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 128 ആയി.
പൽഘർ ആൾക്കൂട്ട കൊലപാതകം; 24 പേരെ കൂടി അറസ്റ്റ് ചെയ്തു
മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ആൾക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 24 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 128 ആയി. ഏപ്രിൽ 16നാണ് മൂന്ന് പേരുടെ മരണത്തിന് ആസ്പദമായ സംഭവം നടന്നത്. കൊവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സമയത്ത് സൂറത്തിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്ന് പേരെയാണ് ആൾക്കൂട്ടം കൊലപ്പെടുത്തിയത്.