ന്യൂഡൽഹി: ഇന്ത്യയിലെ ശരാശരി കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം പേർക്ക് 7.1 എന്ന നിലയ്ക്കാണെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്തെ മൊത്തം ജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ ഏകദേശം 60 കേസുകൾ എന്നതാണ് ശരാശരി നിരക്ക്. സ്പെയിനിൽ ഒരു ലക്ഷം ജനസംഖ്യയിൽ 494 കേസുകളാണുള്ളത്. ഏറ്റവും ഉയർന്ന നിരക്കാണിത്. 431 കേസുകളുമായി യുഎസ് ആണ് രണ്ടാം സ്ഥാനത്ത്.
ഇന്ത്യയുടെ കൊവിഡ് നിരക്ക് ആഗോള ശരാശരിയേക്കാള്‍ താഴെ - ഇന്ത്യയുടെ കൊവിഡ് ശരാശരി ഏറ്റവും കുറവെന്ന് സർക്കാർ
കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം പേർക്ക് 7.1 എന്ന നിലയ്ക്കാണെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് ഒരു ലക്ഷം ജനസംഖ്യയ്ക്ക് ഏകദേശം 60 കേസുകൾ എന്നതാണ് ശരാശരി നിരക്ക്
സജീവമായ കേസുകൾ, ഇരട്ടിപ്പിക്കൽ നിരക്ക് (7 ദിവസത്തിൽ കണക്കാക്കുന്നത്), മരണനിരക്ക്, പരിശോധന അനുപാതം എന്നിവയും സംയോജനത്തിൽ ഒരു മൾട്ടി ഫാക്‌ടോറിയല്‍ വിശകലനം നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ടെയ്നർ, ബഫർ സോണുകൾ കൃത്യമായി വിശദീകരിക്കാനും കണ്ടെയ്ൻമെന്‍റ് സോണുകളിൽ കണ്ടെയ്നർ പ്ലാനുകൾ കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ പ്രത്യേക ടീമുകളെ വീടുതോറുമുള്ള നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.