ന്യൂഡല്‍ഹി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും രാജ്യത്തെ എറ്റവും കൂടുതല്‍ സ്‌ത്രീപീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമായി മധ്യപ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട 33,356 കേസുകളില്‍ പതിനാറ് ശതമാനം കേസുകളും മധ്യപ്രദേശിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍ - രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്‌ത്രീപീഡനം മധ്യപ്രദേശില്‍
2018ല്‍ രാജ്യത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട 33,356 കേസുകളില്‍ പതിനാറ് ശതമാനം കേസുകളും മധ്യപ്രദേശിലാണ്.
5433 പീഡനക്കേസുകളാണ് 2018ല്‍ മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് 54 കേസുകളില്‍ ഇരയായിരിക്കുന്നത് ആറ് വയസില്‍ താഴെയുള്ള കുട്ടികളാണ്. 2017ല്‍ 5562 കേസുകളാണ് ഇതേ സംസ്ഥാനത്ത് രജിസ്‌റ്റര്‍ ചെയ്യപ്പെട്ടത്. 2016ല്‍ ഇത് 4882 കേസുകളായിരുന്നു. 2018ല്‍ ആകെ രജിസ്‌റ്റര്‍ ചെയ്‌ത 5433 കേസുകളില്‍ 2841 കേസുകളില്‍ ആക്രമണത്തിനിരയായിരിക്കുന്നത് പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 142 ഇരകള്‍ ആറിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.
കേസുകളുടെ എണ്ണത്തില്‍ മധ്യപ്രദേശിന് പിന്നിലുള്ളത് രാജസ്ഥാനാണ് 4335 കേസുകളാണ് രാജസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഉത്തര്‍പ്രദേശ് (3,946), മഹാരാഷ്‌ട്ര (2,142), ചണ്ഡിഗഡ് (2,091) എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച 18 പേരെ 2018 ല്‍ മാത്രം വധശിക്ഷയ്‌ക്ക് വിധിച്ചിട്ടുണ്ട്.