കേരളം

kerala

ETV Bharat / bharat

50.8 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളി രാജസ്ഥാന്‍ - rajasthan

2016 മെയ് 19നാണ് ചുരുവില്‍ മുന്‍മ്പ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 50.2  ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.

50.8 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളി രാജസ്ഥാന്‍

By

Published : Jun 2, 2019, 2:08 PM IST

രാജസ്ഥാന്‍: ഉത്തരേന്ത്യയില്‍ കനത്ത ചൂടെന്ന് റിപ്പോർട്ട്. രാജസ്ഥാനിലെ ചുരുവില്‍ 50.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടിയ താപനിലയാണ് ശനിയാഴ്ച്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. രാജസ്ഥാനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കിഴക്കൻ രാജസ്ഥാനിലെ ചില ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2016 മെയ് 19നാണ് ചുരുവില്‍ മുന്‍മ്പ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 50.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഉദയ്പൂര്‍ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളും 44 ഡിഗ്രി സെല്‍ഷ്യസിനും മുകളില്‍ താപനിലയാണ് രേഖപ്പെടുത്തിയത്. പൊതുവെ വരണ്ട കാലാവസ്ഥയാണ് രാജസ്ഥാനിലേത്.

ABOUT THE AUTHOR

...view details