ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നതിനിടെ ഡല്‍ഹിയില്‍ താപനില 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നു. ഇന്ന് പുലര്‍ച്ചയാണ് താപനില ഏറ്റവും താഴ്‌ന്ന നിലയില്‍ എത്തിയത് . ഡല്‍ഹിയിലെ താപനില ഇത്രയധികം താഴുന്നത് അപൂര്‍വ്വമാണ്. കനത്ത മൂടല്‍മഞ്ഞിനെ തുടർന്ന് ഡല്‍ഹിയില്‍ 24 തീവണ്ടികള്‍ വൈകിയോടുകയാണ്. നാല് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു .
തണുത്ത് വിറച്ച് ഡല്‍ഹി - ഡല്‍ഹി ലേറ്റസ്റ്റ് ന്യൂസ്
ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ താപനില 2.4 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്‌ന്നു.
തണുത്ത് വിറച്ച് ഡല്‍ഹി
പഞ്ചാബ്,ഹരിയാന,ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത തണുപ്പും മൂടല്‍മഞ്ഞും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Last Updated : Dec 28, 2019, 11:32 AM IST