ന്യൂഡല്‍ഹി:സിബിഐ ഡയറക്ടറായിരുന്ന രാകേഷ് അസ്‌താനയുടെ പേരിലുള്ള കൈക്കൂലി കേസ് അന്വേഷിക്കാൻ സിബിഐക്ക് രണ്ട് മാസം കൂടി നല്‍കി ഡല്‍ഹി ഹൈക്കോടതി. അഴിമതി വിരുദ്ധ നിയമ പ്രകാരം തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഹൈക്കോടതി അസ്‌താനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഏജൻസിക്ക് കൂടുതൽ സമയം അനുവദിക്കില്ലെന്ന് ജസ്റ്റിസ് വിഭു ബഖ്രു വ്യക്തമാക്കി. കേസ് അന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്ത അധിക സമയം നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അസ്‌താന കൈക്കൂലി കേസ്: സിബിഐയ്ക്ക് രണ്ട് മാസം കൂടി നല്‍കി ഡല്‍ഹി ഹൈക്കോടതി
അസ്‌താനയുടെ പേരിലുള്ള കൈക്കൂലി കേസിലെ അന്വേഷണം പൂർത്തിയാക്കാനാണ് സിബിഐയ്ക്ക് ഡല്‍ഹി ഹൈക്കോടതി രണ്ട് മാസം കൂടി സമയം നല്‍കിയത്
സിബിഐയ്ക്ക് രണ്ട് മാസം കൂടി നല്‍കി ഡല്‍ഹി ഹൈക്കോടതി
മാംസ കയറ്റുമതി വ്യാപാരി മൊയിന്‍ ഖുറേഷിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന സതീഷ് സന എന്നയാളില്‍ നിന്ന് അസ്‌താന കോഴ വാങ്ങി എന്നതാണ് കേസ്. അന്വേഷണത്തിന്‍റെ ഭാഗമായി യുഎസ്എയിലേക്കും യുഎഇയിലേക്കും കത്തുകൾ അയച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാക്കാൻ ഈ രാജ്യങ്ങളുടെ പ്രതികരണം ആവശ്യമാണെന്നും സിബിഐയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി കോടതിയെ അറിയിച്ചു. ഇതിനാണ് കാലതാമസമുള്ളതെന്നും അദ്ദേഹം അറിയിച്ചു.