ലഖ്‌നൗ:വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ സദാഫ് ജാഫറിനെ വിട്ടയച്ചു. പാകിസ്ഥാനി എന്നു വിളിച്ചാണ് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് സദാഫ് ജാഫർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥൻ തന്‍റെ വയറ്റിൽ ചവിട്ടി. വനിതാ പൊലീസുകാരിയും മർദ്ദിച്ചു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്നത് ഒരു ബ്ലാക്ക് ഹോളിനകത്താണെന്ന് തോന്നിപ്പോയി. ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ തന്നെ തേടി വന്നവരെയും കസ്റ്റഡിയിലെടുത്തിരുന്നെന്നും സദാഫ് ജാഫർ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പുതപ്പും ഭക്ഷണവും വരെ നിഷേധിച്ചുവെന്നും സദാഫ് ജാഫർ കൂട്ടിച്ചേർത്തു.
'പാകിസ്ഥാനി' എന്നു വിളിച്ച് പൊലീസ് ആക്രമിച്ചുവെന്ന് സദാഫ് ജാഫർ - 'പാകിസ്ഥാനി' എന്നു വിളിച്ച് പൊലീസ് ആക്രമിച്ചുവെന്ന് സദാഫ് ജാഫർ
സിഎഎ വിരുദ്ധ പ്രതിഷേധം ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് സദഫ് അറസ്റ്റിലായത്.
'പാകിസ്ഥാനി' എന്നു വിളിച്ച് പൊലീസ് ആക്രമിച്ചുവെന്ന് സദാഫ് ജാഫർ
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയായ സദാഫിന്‍റെ അറസ്റ്റ് രാജ്യ വ്യാപകമായ പ്രകോപനത്തിന് കാരണമായിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ചലച്ചിത്ര നിർമ്മാതാവ് മീര നായർ എന്നിവരാണ് അറസ്റ്റിനെ വിമർശിക്കുകയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്‌തിരുന്നു. പ്രിയങ്ക ഗാന്ധി ലഖ്‌നൗവിലുള്ള സദാഫിന്‍റെ വീട് സന്ദർശിച്ചു. സിഎഎ വിരുദ്ധ പ്രതിഷേധം ഫേസ്ബുക്കിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനിടെയാണ് സദഫ് അറസ്റ്റിലായത്.