കേരളം

kerala

ETV Bharat / bharat

മദ്യം കിട്ടാതെ ആക്രമണം; യുപിയിൽ കുരങ്ങന് ജീവപര്യന്തം - യുപി കുരങ്ങൻ

മിസാപൂരിലുള്ള കാലുവ എന്ന കുരങ്ങൻ മൂന്ന് വർഷമായി കാൻപൂർ മൃഗശാലയിൽ കഴിയുകയാണ്. കുരങ്ങന്‍റെ ആക്രമണത്തിൽ 250ഓളം പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു

Monkey gets life sentence  Monkey UP  Assault monkey  കുരങ്ങന് ജീവപര്യന്തം  യുപി കുരങ്ങൻ  കുരങ്ങൻ ആക്രമണം
മദ്യം കിട്ടാതെ ആക്രമണം; യുപിയിൽ കുരങ്ങന് ജീവപര്യന്തം

By

Published : Jun 16, 2020, 2:27 PM IST

ലഖ്‌നൗ: മിർസാപൂരിൽ ആക്രമണം നടത്തിയ കുരങ്ങന് ജീവപര്യന്തം. കുരങ്ങന്‍റെ ആക്രമണത്തിൽ 250ഓളം പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്‌തിരുന്നു. മിസാപൂരിലുള്ള കാലുവ എന്ന കുരങ്ങൻ മൂന്ന് വർഷമായി കാൻപൂർ മൃഗശാലയിൽ കഴിയുകയാണ്.

മദ്യം കിട്ടാതെ ആക്രമണം; യുപിയിൽ കുരങ്ങന് ജീവപര്യന്തം

മിസാപൂർ സ്വദേശി വളർത്തുന്ന കുരങ്ങനായിരുന്നു കാലുവ. ഇയാൾ കുരങ്ങന് സ്ഥിരമായി മദ്യം നൽകും. എന്നാൽ ഉടമ മരിച്ചതോടെ കുരങ്ങന് മദ്യം കിട്ടാതെയായി. തുടർന്ന് അക്രമാസക്തനായ കുരങ്ങൻ ആളുകളെ ആക്രമിക്കാൻ തുടങ്ങി. വനംവകുപ്പും മൃഗശാല ജീവനക്കാരും ചേർന്ന് കുരങ്ങനെ പിടികൂടി മൃഗശാലയിലെത്തിച്ചു. കുരങ്ങനെ മൃഗശാലയിലെത്തിച്ചിട്ട് മൂന്ന് വർഷമായി. കുറച്ച് മാസങ്ങൾ നിരീക്ഷിച്ച ശേഷം, കുരങ്ങനെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. എന്നാൽ ഇപ്പോഴും അക്രമാസക്തനായി തുടരുകയാണ്. കുരങ്ങന് ആറ് വയസുണ്ട്. കാലുവയെ പുറത്ത് വിട്ടാൽ ആളുകളെ ആക്രമിക്കുമെന്ന് മൃഗശാല ഡോക്‌ടർ മോഹ്‌ദ് നാസിർ പറഞ്ഞു.

ABOUT THE AUTHOR

...view details