അസമിൽ 1,057 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Assam's COVID-19
വൈറസ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,558 ആയി.
ഗുവാഹത്തി:അസമിൽ 1,057 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് എട്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,558 ആയി. വൈറസ് ബാധിച്ച് ഇതുവരെ 182 പേർ മരിച്ചു. 53,286 പേർക്ക് രോഗം ഭേദമായി. നിലവിൽ സംസ്ഥാനത്ത് 22,087 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. ഇതുവരെ 17,05,526 സാമ്പിളുകൾ പരിശോധിച്ചു. അഞ്ച് മെഡിക്കൽ കോളജുകളിലും ആശുപത്രികളിലുമായി 246 പേർ പ്ലാസ്മ ദാനം ചെയ്തു. ഓഗസ്റ്റ് 25 ന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കുന്നതിനെ സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശർമ്മ പറഞ്ഞു.