ഗുവാഹത്തി: അസമിലെ കൊവിഡ് കേസുകളുടെ എണ്ണം 102 ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിൽ 41 പേർ രോഗമുക്തി നേടുകയും മൂന്ന് രോഗികൾക്ക് ജീവൻ നഷ്‌ടമാകുകയും ചെയ്‌തു. ഇതോടെ അസമിൽ നിലവിൽ ചികിത്സയിലുള്ളത് 58 വൈറസ് ബാധിതരാണ്.
അസമിൽ കൊവിഡ് കേസുകൾ 102 ആയി - covid 19 india
അസമിൽ വൈറസ് ബാധയിൽ ഇതുവരെ മൂന്ന് പേർ മരിച്ചു. 41 പേർ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചു
![അസമിൽ കൊവിഡ് കേസുകൾ 102 ആയി Assam's COVID-19 tally at 102 അസം കൊറോണ കൊവിഡ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുവാഹത്തി ലോക്ക് ഡൗൺ വൈറസ് ബാധ guahathi Guwahati corona covid 19 india lock down](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7246664-504-7246664-1589793285431.jpg)
അസമിൽ കൊവിഡ്
കേന്ദ്രസർക്കാർ രാജ്യമെമ്പാടുമായി ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. എന്നിരുന്നാലും ഇന്ന് മുതൽ ഏതാനും ഇളവുകളും നൽകിയിട്ടുണ്ട്. ഗ്രീൻ, ഓറഞ്ച്, റെഡ് സോണുകളായി തിരിച്ച്, രോഗബാധിത പ്രദേശങ്ങളല്ലാത്ത ഭാഗങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.