അസമിൽ കൊവിഡ് ബാധിതരുടെ എണ്ണം 774 ആയി
ദിസ്പൂർ: അസമിൽ ബുധനാഴ്ച 60 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 774 ആയി. ഇതിൽ 62 പേർ രോഗ മുക്തരായി. നിലവിൽ 705 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. നാല് കൊവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ അതിഥി തൊഴിലാളികളാണ്.