കേരളം

kerala

ETV Bharat / bharat

വിദേശികൾക്കായി രൂപീകരിച്ച ട്രൈബ്യുണലുകളില്‍ 1600 പേർക്ക് നിയമനം - എന്‍ആര്‍സി

എന്‍ആര്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ട 1.9 മില്ല്യൺ ആളുകളുടെ കേസുകളെ കൈകാര്യം ചെയ്യുന്നതിനായി അടുത്തിടെ 221 അംഗങ്ങളെ വിദേശികളുടെ ട്രൈബ്യുണലുകളിലേക്ക് നിയമിച്ചിട്ടുണ്ട്

വിദേശികളുടെ ട്രൈബ്യുണലുകളില്‍ 1600 ജീവനക്കാര്‍ക്ക് നിയമനം

By

Published : Oct 1, 2019, 10:26 AM IST

ഗുവാഹത്തി : അസമില്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായവർക്കായി രൂപീകരിച്ച പുതിയ 200 ട്രൈബ്യുണലുകളിലേക്ക് 1600 കരാര്‍ ജീവനക്കാരെ നിയമിക്കാൻ നീക്കം. 400 ഹോം ഗാര്‍ഡുകളെ നിയമിക്കുമെന്ന് ആഭ്യന്തര വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തിങ്കളാഴ്‌ച വ്യക്‌തമാക്കി. എന്‍ആര്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ട 1.9 മില്ല്യൺ ആളുകളുടെ കേസുകളെ കൈകാര്യം ചെയ്യുന്നതിനായി അടുത്തിടെ 221 അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഓഗസ്റ്റ് 31ന് അസം സര്‍ക്കാര്‍ എന്‍ആര്‍സിയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റില്‍ നിന്ന് 1906657 പേരേ ഒഴിവാക്കിയിടുണ്ട്.

ഒഴിവാക്കപ്പെട്ടത്തിന്‍റെ പകര്‍പ്പ് എന്‍ആര്‍സിയില്‍ നിന്നും ലഭിച്ചാലുടന്‍ ഇവര്‍ പൗരത്വവകാശം തെളിയിക്കുന്നതിനായി വിദേശികളുടെ ട്രൈബ്യുണലുകളെ 120 ദിവസത്തിനുള്ളില്‍ സമീപിക്കേണ്ടതാണ്. ഇതിനായുള്ള നടപടി ക്രമങ്ങൾ ഈ വര്‍ഷം നവംബറില്‍ തുടങ്ങുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 300 ട്രൈബ്യുണലുകളുണ്ടെങ്കിലും കൂടുതല്‍ ട്രൈബ്യുണലുകൾ രൂപികരിക്കാന്‍ സാധ്യതയുണ്ട്.

ABOUT THE AUTHOR

...view details