ഗുവഹത്തി: അസമിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. സംസ്ഥാനത്ത് 120 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ച 59,162 സാമ്പിളുകളിൽ 2,284 എണ്ണം പോസിറ്റീവ് ആയി. പുതിയ രോഗബാധിതരിൽ 362 എണ്ണം കമ്രൂപ് മെട്രോപൊളിറ്റനിൽ നിന്നും 177 എണ്ണം ദിബ്രുഗഡിൽ നിന്നും 157 എണ്ണം നാഗാവോണിൽ നിന്നും 123 കമ്രൂപ് റൂറലിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
അസമിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു - Assam coronavirus
കൊവിഡ് ബാധയെ തുടർന്ന് അസമിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചു.
അസമിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു
കൊവിഡ് ബാധയെ തുടർന്ന് അസമിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും മരിച്ചു. ഇതുവരെ അസമിൽ 2,009 പൊലീസ് ഉദ്യോഗസ്ഥർക്കാണ് വൈറസ് ബാധിച്ചത്. അഞ്ച് പേർ മരിച്ചു. 1,413 പേർക്ക് രോഗം ഭേദമായി. 546 പേർ വീണ്ടും ജോലിയിൽ തിരികെ പ്രവേശിച്ചു. സംസ്ഥാനത്ത് നിലവിൽ 14,429 സജീവ രോഗ ബാധിതരുണ്ട്. 35,892 പേർക്ക് രോഗം ഭേദമായി.