കേരളം

kerala

ETV Bharat / bharat

അസമിൽ ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞു - അസമിൽ ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞു

ജനക്കൂട്ടം ഒഴിവാക്കാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും പൊലീസ് സൂപ്രണ്ട് സിംഗ റാം മിലി.

Stones pelted at cops  New Bangai police station  Bhawlaguri Bodi Bazaar  Bongaigaon  Assam  coronavirus outbreak  Assam Police  enforcing lockdown  അസമിൽ ജനങ്ങൾ പൊലീസിന് നേരെ കല്ലെറിഞ്ഞു  കൊറോണ വൈറസ്
ജനങ്ങൾ

By

Published : Mar 28, 2020, 7:18 PM IST

അസം: ലോക് ഡൗൺ നിയമം ലംഘിച്ച് പൊലീസിന് നേരെ കല്ലെറിഞ്ഞ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർക്കറ്റ് അടക്കാൻ കടയുടമകളോട് പൊലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം. ജനക്കൂട്ടം ഒഴിവാക്കാൻ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. സംഭവത്തിൽ ആളപായമില്ലെന്നും പൊലീസ് സൂപ്രണ്ട് സിംഗ റാം മിലി പറഞ്ഞു.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 873 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 ദിവസത്തെ ലോക്ക്ഡൗൺ കാലയളവിൽ വീടുകൾക്ക് പുറത്ത് കടക്കുന്നത് ഒഴിവാക്കാൻ കേന്ദ്രവും എല്ലാ സംസ്ഥാന സർക്കാരുകളും ജനങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ അസം സർക്കാർ ഐസൊലേഷൻ സെന്‍റർ നിർമിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details