കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് റോഡ് നിർമാണത്തിനൊരുങ്ങി അസം

പൊതുമരാമത്ത് വകുപ്പ്  ഈ പദ്ധതി ഉപയോഗിച്ച് 75 കിലോമീറ്റർ റോഡ് നിർമാണം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Plastic campaign  Plastic waste management  Assam  Roads from plastic  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  അസാം  ഗോൽപാറ  പൊതുമരാമത്ത് വകുപ്പ്  ദേശീയ ഗ്രാമീണ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് ഏജൻസി  നിതി ആയോഗ്
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് റോഡ് നിർമാണത്തിനൊരുങ്ങി അസാം

By

Published : Feb 1, 2020, 8:03 AM IST

Updated : Feb 1, 2020, 10:48 AM IST

ഗോൽപാറ: പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണത്തിനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അസം. പ്ലാസ്റ്റിക്ക് കൊണ്ട് റോഡുകൾ നിർമിച്ചാണ് അസമിലെ ഗോൽപാറയില്‍ പുതിയ പദ്ധതി പ്രാവർത്തികമാക്കുന്നത്. റോഡ് നിർമാണത്തിന്‍റെ ആവശ്യ സാമഗ്രികളുടെ അഭാവം നേരിടുന്ന സ്ഥലം കൂടിയാണ് അസം. റോഡ് നിർമാണ സാമഗ്രികൾക്ക് ബദലായി എന്തുചെയ്യണമെന്ന് അറിയാത്ത സാഹചര്യത്തിലാണ് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകൊണ്ട് റോഡ് എന്ന ആശയം മുന്നോട്ട് വരുന്നത്. പൊതുമരാമത്ത് വകുപ്പ് ഈ പദ്ധതി ഉപയോഗിച്ച് 75 കിലോമീറ്റർ റോഡ് നിർമാണം നടത്താനാണ് പദ്ധതിയിട്ടത്. റോഡ് നിർമാണത്തിനുള്ള ഈ ബദൽ ആശയത്തിൽ റോഡ് നിർമാണ പദ്ധതിയുടെ കരാറുകാരൻ ധർമേശ്വരി കചാരി നന്ദി അറിയിക്കുകയും ബിറ്റുമിൻ റോഡുകളെ അപേക്ഷിച്ച് പോളിമർ റോഡുകൾ കൂടുതൽ വർഷങ്ങൾ നിലനിൽക്കുമെന്നും അഭിപ്രായപ്പെട്ടു.

പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് റോഡ് നിർമാണത്തിനൊരുങ്ങി അസം

പിഡബ്ല്യുഡിയുടെ സബ് ഡിവിഷണൽ ഓഫീസർ ബഞ്ജിത് അദികാരി പ്ലാസ്റ്റിക്ക് കൊണ്ടുള്ള റോഡ് നിർമാണം പരിസ്ഥിതി മലിനീകരണം തടയുന്നതിനുള്ള നല്ലൊരു നടപടിയാണിതെന്ന് അവകാശപ്പെട്ടു. ദേശീയ ഗ്രാമീണ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്‌മെന്‍റ് ഏജൻസി 565 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമാണത്തിന് അനുമതി നൽകുകയും നിതി ആയോഗിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി ജില്ലകളിൽ പ്രാവർത്തികമാക്കാൻ ഒരുങ്ങുകയുമാണ് . നിതി ആയോഗിന്‍റെ പിന്നോക്കം നിൽക്കുന്ന 115 ജില്ലകളിൽ ഒന്നാണ് ഗോൽപാറ.

Last Updated : Feb 1, 2020, 10:48 AM IST

ABOUT THE AUTHOR

...view details