ഇന്തോ-മ്യാൻമർ അതിർത്തിയിൽ 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി - ഇന്തോ-മ്യാൻമർ
മേജർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 43 അസം റൈഫിൾസിലെ ചവാങ്‌ഫോഴ്സാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാത്രി ഒൻപത് മണിയോടെ അതിര്‍ത്തിയില്‍ തിരച്ചിലിനിടെയാണിത് സംഘം മ്യാൻമർ പൗരനാണെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്തിയത്.
മോറെ (മണിപ്പൂർ): ഇന്തോ-മ്യാൻമർ അതിർത്തിയിൽ വന്‍ മയക്കുമരുന്ന് വേട്ട. അജ്ഞാത വ്യക്തിയിൽ ഇന്നലെ അസം റൈഫിള്‍സ് 3.80 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. മേജർ രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള 43 അസം റൈഫിൾസിലെ ചവാങ്‌ഫോഴ്സാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാത്രി ഒൻപത് മണിയോടെ അതിര്‍ത്തിയില്‍ തിരച്ചിലിനിടെയാണിത് സംഘം മ്യാൻമർ പൗരനാണെന്ന് സംശയിക്കുന്ന അജ്ഞാത വ്യക്തിയെ കണ്ടെത്തിയത്. എന്നാല്‍ ഇയാള്‍ സൈന്യത്തിന്‍റെ കണ്ണ് വെട്ടിച്ച് കടന്നു. സൈന്യം പിന്‍തുടര്‍ന്നെങ്കിലും ഇയാല്‍ മ്യാന്‍മറിലേക്ക് രക്ഷപ്പെട്ടെന്നും സേന അറിയിച്ചു. ഇയാള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് മയക്കുമരുന്ന ലഭിച്ചത്. 5.2 കിലോഗ്രാം ഭാരമുള്ള ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് കണ്ടെത്തിയത്.