ഇംഫാല്‍: മണിപ്പൂരിലെ തെന്‍ങ്ങനൗപ്പ ജില്ലയിലെ ഹൊലെൻഫായ് ഗ്രാമത്തിൽ മയക്കുമരുന്നുമായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ ഒരാളെ പിടികൂടി . 76 ലക്ഷം രൂപ വിലമതിക്കുന്ന 380 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. ഇന്ത്യ-മ്യാൻമർ ബോർഡറിലുടനീളം മയക്കുമരുന്നിന്‍റെ വ്യാപാരം നടക്കുന്നുണ്ടെന്നവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നീക്കമെന്ന് അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറൽ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. സംശയം തോന്നിയ വ്യക്തിയുടെ നീക്കങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീകഷിച്ചുവന്നതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
മണിപ്പൂരില്‍ 76 ലക്ഷത്തിന്‍റെ ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍ - മണിപ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട
മണിപ്പൂരിലെ തെന്‍ങ്ങനൗപ്പ ജില്ലയിലെ ഹൊലെൻഫായ് ഗ്രാമത്തിൽ മയക്കുമരുന്നുമായി അസം റൈഫിൾസ് ഉദ്യോഗസ്ഥർ ഒരാളെ പിടികൂടി . 76 ലക്ഷം രൂപ വിലമതിക്കുന്ന 380 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്.
![മണിപ്പൂരില്‍ 76 ലക്ഷത്തിന്‍റെ ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍ Assam Rifles nabs man with Rs 76 Lakhs Assam Rifles Rs 76 Lakhs worth contraband Manipur nabs man with Rs 76 Lakhs worth contraband Tengnoupal Khudengthabi bypassing Security forces nab narcotics smuggler in Manipur Narcotics Smuggler Manipur മണിപ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട 76 ലക്ഷം വിലമതിക്കുന്ന ബ്രൗണ്‍ഷുഗറുമായി ഒരാള്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8771781-414-8771781-1599885065367.jpg)
സുരക്ഷാ സേനയെ കണ്ട് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും സൈനികർ പിടികൂടുകയായിരുന്നു. വിശദമായ പരിശോധനയിൽ 76 ലക്ഷം രൂപ വിലമതിക്കുന്ന 380 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തിൽ, മോറെയിലെ ഇ എം ലങ്കോയി പ്രദേശത്ത് താമസിക്കുന്ന പരേതനായ മംഗ്‌ഖോത്താങ്മെയുടെ മകൻ സൈമന്താങ് മേറ്റ് ആണെന്ന് പ്രതി വെളിപ്പെടുത്തി. ചെക്ക് പോസ്റ്റുകൾ മറികടന്ന് മൊറേയിലേക്കും ഖുഡെങ്‌താബിക്കപ്പുറത്തേക്കും ചരക്ക് കൊണ്ടുപോകാൻ ഒരു ബർമീസ് പൗരൻ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.പിടികൂടിയ വ്യക്തിയെ കണ്ടെടുത്ത വസ്തുക്കളോടൊപ്പം തുടർനടപടികൾക്കായി മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ ടീമിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.