ഗുവാഹത്തി: സംസ്ഥാനത്ത് പുതിയതായി 2,534 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതർ 82,201 കടന്നു. ഇതിൽ 56,734 പേർ രോഗമുക്തി നേടി. നിലവിൽ 25,261 സജീവ കൊവിഡ് കേസുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇതുവരെ 203 കൊവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. അസമിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.7 ശതമാനമാണെന്നും ശർമ കൂട്ടിച്ചേർത്തു.
അസമിൽ പുതിയതായി 2,534 പേർക്ക് കൂടി കൊവിഡ് - Assam covid updates
നിലവിൽ 25,261 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്

അസമിൽ പുതുതായി 2,534 പേർക്ക് കൂടി കൊവിഡ്
ഇന്ത്യയിൽ പുതുതായി 55,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 876 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതർ 27,02,743 ആയി.