അസമില്‍ 207 പുതിയ കൊവിഡ് കേസുകള്‍; മൊത്തം കേസുകളുടെ എണ്ണം 3900 - tally reaches 3900
സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2084 ആണ്
അസമില്‍ 207 പുതിയ കൊവിഡ് കേസുകള്‍; മൊത്തം കേസുകളുടെ എണ്ണം 3900
ദിസ്‌പൂര്‍: അസമില്‍ 207 പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകൾ 3900 ആയതായി സംസ്ഥാന ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സംസ്ഥാനത്ത് ആകെ സജീവമായ കേസുകളുടെ എണ്ണം 2084 ആണ്. എട്ട് പേർ ഇതുവരെ മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി. ഇതിൽ 1,54,330 പേര്‍ രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 1,45,779 .