ഗുവഹത്തി: സംസ്ഥാനത്ത് പുതുതായി 1,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 86,052 ആയി. ഇതിൽ 60,348 പേർ രോഗമുക്തി നേടി. നിലവിൽ 25,480 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.04 ശതമാനമാണെന്നും 24 മണിക്കൂറിൽ 34,376 കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അസമിൽ 1,735 കൊവിഡ് രോഗികൾ കൂടി - Corona updates guwahati
സംസ്ഥാനത്തെ നിലവിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.04 ശതമാനമാണ്.
അസമിൽ 1,735 കൊവിഡ് രോഗികൾ കൂടി
ഇന്ത്യയിലെ കൊവിഡ് ബാധിതർ 28 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം ഒമ്പത് ലക്ഷം കൊവിഡ് പരിശോധനയാണ് രാജ്യത്ത് നടത്തിയത്. നിലവിൽ 6,86,395 സജീവ കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്.