ഗുവാഹത്തി: അസമില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4319 ആയെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. ഇതില്‍ ദീമാജിയില്‍ നിന്നും മൂന്ന് പേരും ഉദല്‍ഗുരിയില്‍ നിന്ന് മൂന്ന് പേരും സോനിത്‌പൂരില്‍ നിന്ന് രണ്ട് പേരും നാഗോണ്‍,ഹോജായ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേരും ഉള്‍പ്പെടുന്നു. 2103 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. 2205 പേര്‍ രോഗവിമുക്തി നേടി. എട്ട് പേരാണ് കൊവിഡ് മൂലം മരിച്ചത്.
അസമില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - Assam COVID-19 cases,
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4319 ആയി.
അസമില്‍ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ 10,667 കൊവിഡ് കേസുകളും,380 മരണവുമാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,43,091 ആയി. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 1,53,178 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 1,80,013 പേരാണ് ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. 9900 പേര്‍ ഇതിനോടകം കൊവിഡ് മൂലം മരിക്കുകയും ചെയ്‌തു.