അസമിൽ രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു - tripura
രണ്ട് പെൺകുട്ടികളെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു

ദിസ്‌പൂർ: അസമിൽ ആറ് പുരുഷൻമാർ വാടക കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കരീംഗഞ്ച് ജില്ലയിലെ നിലമ്പസാറിലാണ് സംഭവം. സിൽചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അമ്മയെ സന്ദർശിച്ച ശേഷം പെൺകുട്ടികൾ ത്രിപുരയിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ യാത്രയിൽ ഡ്രൈവർ വഴി തെറ്റിച്ച് പെൺകുട്ടികളെ നിലമ്പസാർ പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോകുകയും ഡ്രൈവറും മറ്റ് അഞ്ച് പേരും ചേർന്ന് കെട്ടിടത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് അവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടികൾ നൽകിയ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തുടർന്ന് അബ്ദുൽ അഹാദ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.