ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികളെ തടങ്കൽ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന ഉറപ്പുമായി കേന്ദ്ര സർക്കാർ ലോക്സഭയിൽ. ഇക്കാര്യത്തിൽ എൻആർസിയിൽ പ്രത്യേക വ്യവസ്ഥയുണ്ടാക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. എൻആർസിയിൽ ഉൾപ്പെട്ട മാതാപിതാക്കളുടെയും പുറത്താക്കപ്പെട്ട കുട്ടികളുടെയും കാര്യത്തിൽ നേരത്ത തന്നെ വിവാദം ഉയർന്നിരുന്നു.
അസമില്‍ കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലയക്കില്ലെന്ന് കേന്ദ്ര സർക്കാർ - കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് കേന്ദ്ര സർക്കാർ
എൻആർസിയിൽ ഉൾപ്പെട്ട മാതാപിതാക്കളുടെയും പുറത്താക്കപ്പെട്ട കുട്ടികളുടെയും കാര്യത്തിൽ പുതിയ വ്യവസ്ഥയുണ്ടാക്കുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയിൽ അറിയിച്ചു
അസം എൻആർസി; ഒഴിവാക്കപ്പെട്ട കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലയക്കില്ലെന്ന് കേന്ദ്ര സർക്കാർ
എൻആർസിയിൽ നിന്ന് പുറത്തായ കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയക്കില്ലെന്ന് നേരത്തെ എജി കെകെ വേണഗോപാൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്.