അസമിൽ 2560 പുതിയ കൊവിഡ് കേസുകള്‍ - അസം കൊവിഡ് കണക്ക്
79,307 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്

അസമിൽ 2560 പുതിയ കൊവിഡ് കേസുകള്‍
ഗുവാഹത്തി: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2560 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 1,01,367 ആയി. 21,771 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 286 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.