36 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ - 36 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു
അസം സ്വദേശിയായ മാധുരിയ ഭൂയാനാണ് മരിച്ചത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ ഞായറാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്.
![36 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ Assam man found dead under mysterious circumstances Aizawl ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 36 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു ഐസ്വാൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6591491-918-6591491-1585543261128.jpg)
36 വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
ഐസ്വാൾ: മുപ്പത്തിയാറ് വയസുകാരനെ ദുരൂഹസാഹചര്യത്തിൽ അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ മാധുരിയ ഭൂയാനാണ് മരിച്ചത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽ ഞായറാഴ്‌ചയാണ് മൃതദേഹം കണ്ടെത്തിയത്. അക്കൗണ്ടന്‍റ് ജനറൽ ഓഫീസിലെ സീനിയർ ഓഡിറ്റ് ഓഫീസറായിരുന്ന ഇയാൾ അപ്പാർട്ട്‌മെന്‍റിൽ ഒറ്റക്കായിരുന്നു താമസം. 2009 ലാണ് ഇയാൾ എ.ജി ഓഫീസിൽ ജോലി തുടങ്ങിയത്. പോസ്റ്റ് മോർട്ടത്തിനുശേഷം മാത്രമെ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് പറഞ്ഞു.