ഗോലഘട്ട്, ജോർഹട്ട് എന്നീ ജില്ലകളിലെ തേയിലത്തോട്ടങ്ങളിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചതൊഴിലാളികളുടെ എണ്ണം 149 ആയി. അമ്പതോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്.വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചവർ അസുഖബാധിതരായി ആശുപത്രിയിൽ എത്തിത്തുടങ്ങിയത്. ക്രമേണ ചികിത്സ തേടുന്നവരുടെ എണ്ണം കൂടി വന്നു. പ്രാദേശികമായി വാറ്റിയെടുത്ത മദ്യമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അസം വ്യാജമദ്യ ദുരന്തം: മരണസംഖ്യ 149 ആയി - assam
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാത്രിയാണ് മദ്യപിച്ചവര്‍ അസുഖ ബാധിതരായി ആശുപത്രിയില്‍ എത്തിത്തുടങ്ങിയത്.
അസം വ്യാജമദ്യ ദുരന്തം
സമീപ ജില്ലകളിലെ മെഡിക്കൽ കോളേജുകളിൽ നിന്നും ദേശീയ ദുരന്തനിവാരണ സംഘത്തിൽ നിന്നും വിദഗ്ധ ഡോക്ടർമാർ ഗോലഘട്ട്, ജോർഹട്ട് ആശുപത്രികളിൽ എത്തിയിട്ടുണ്ട്.മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മിൽ സംഘർഷവുമുണ്ടായി. വ്യാജ മദ്യ നിർമ്മാതാക്കൾക്കെതിരെ പൊലീസും എക്സൈസും കർശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം. സംഭവത്തെക്കുറിച്ചുള്ളഅന്വേഷണ റിപ്പോർട്ട് ഉടന്‍ നൽകാൻ അസം മുഖ്യമന്ത്രി സർബാനന്ദ സോണോവാൾ അപ്പർ അസം ഡിവിഷണല്‍ കമ്മീഷണർക്ക് ഉത്തരവ് നൽകി.