കേരളം

kerala

ETV Bharat / bharat

സ്വാതന്ത്ര്യ സമര സേനാനിയേയും ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കി - Freedom fighter's name excluded from NRC

ദേശീയ പൗരത്വ പട്ടികയിൽ നിന്നും ഒഴിവാക്കിയ 19 ലക്ഷം ജനങ്ങൾക്കിടയിൽ, അസം ഗൊലാഘട് ജില്ലയിലെ സ്വാതന്ത്ര്യസമരസേനാനി സചിന്ദ്ര നാഥ് ഭട്ടാചാര്യയും കുടുംബവും.

സ്വാതന്ത്ര്യ സമര സേനാനിയേയും ദേശീയ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാക്കി

By

Published : Sep 1, 2019, 10:17 PM IST

ഗൊലാഘട്: ആഗസ്റ്റ് 31ന് പുറത്തിറക്കിയ ദേശീയ പൗരത്വ പട്ടികയിൽ നിന്ന് 19 ലക്ഷം ആളുകൾ പുറത്തായി. അസം ഗൊലാഘട് ജില്ലയിൽ നിന്നുള്ള സ്വാതന്ത്ര്യ സമരസേനാനി സചിന്ദ്ര നാഥ് ഭട്ടാചാര്യയും കുടുംബവും പുറത്തായവരിൽപ്പെടുന്നു.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് സചിന്ദ്ര നാഥ് ഭട്ടാചാര്യയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'തമ്രപത്ര അവാർഡ്' നൽകി ആദരിച്ചിരുന്നു.
1955, 1956, 1971 കാലഘട്ടത്തിലെ രേഖകൾ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരികൾക്ക് നൽകിയിട്ടുണ്ടെന്ന് ഭട്ടാചാര്യ ഇടിവി ഭാരതിനോട് പറഞ്ഞു.

താൻ അധ്യാപകനായിരുന്നെന്നും ഇപ്പോൾ സർക്കാരിൽ നിന്ന് പെൻഷൻ ലഭിക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു.

For All Latest Updates

TAGGED:

nrc issue

ABOUT THE AUTHOR

...view details