ഗുവഹത്തി: അസം പ്രളയത്തെ തുടർന്ന് ഒരാൾ കൂടി മരിച്ചതോടെ മരണസംഖ്യ 40 ആയി. 11 ജില്ലകളിലെ സ്ഥിതിഗതികളിൽ പുരോഗതിയുണ്ടെന്നും വിവിധ ജില്ലകളിലായി മൂന്നാഴ്‌ചയായി 25 പേരോളമാണ് മരിച്ചതെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. ശിവസാഗർ, ബോംഗൈഗാവ്, ഹൊജായ്, ഉഡൽഗുരി, മജൂലി, വെസ്റ്റ് കാർബി ആംഗ്ലോംഗ്, ദാരംഗ്, കൊക്രാജർ, ധുബ്രി, ജോർഹട്ട്, ദിബ്രുഗഡ്, സൗത്ത് സൽമര, കമ്രൂപ്, കമ്രൂപ് (മെട്രോ) ജില്ലകളിലെ സ്ഥിതിഗതികളിൽ മെച്ചപ്പെട്ടു.
അസം പ്രളയത്തിലെ മരണം 40 ആയി; ദുരിതബാധിതർ രണ്ട് ലക്ഷം - അസം
ദേശിയ ദുരന്ത നിവാരണ സമിതി, സംസ്ഥാന ദുരന്ത നിവാരണ സമിതി എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അസം പ്രളയത്തിലെ മരണം 40 ആയി; ദുരിതബാധിതർ രണ്ട് ലക്ഷം
348 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേർ മൺസൂണിനെ തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ തുടരുകയാണെന്നും 26,910 ഹെക്‌ടർ കൃഷിസ്ഥലം വെള്ളത്തിനടിയിലായെന്നും ദേശിയ ദുരന്ത നിവാരണ സമിതി ഉദ്യോഗസ്ഥർ പറഞ്ഞു. 1,095 പേരാളമാണ് 35 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്. 1.21 ലക്ഷം വളർത്തു മൃഗങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. മെയ് 22 മുതലുണ്ടായ മണ്ണിടിച്ചിലിൽ 24 പോരോളം സംസ്ഥാനത്ത് മരിച്ചത്.