ഗുവാഹത്തി:അസമില്‍ കനത്ത മഴയിലും പ്രളയത്തിലും വലിയ തോതിൽ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. 110 പേർ മരിച്ചതായാണ് വിവരം. 2,400 ഗ്രാമങ്ങളിലായി 25,29,312 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കൂടാതെ 1,12,138 ഹെക്ടർ ക്യഷിയിടങ്ങളും വെള്ളത്തിനടിയിലായി. കാസിരംഗ ദേശീയോദ്യാനത്തിലെ 108 മൃഗങ്ങൾ വെള്ളപ്പൊക്കത്തില്‍ ചത്തൊടുങ്ങി. നിരവധി മൃഗങ്ങള്‍ ഒലിച്ചുപോയിട്ടുണ്ട്. ഉദ്യാനത്തിന്‍റെ 90 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്. ബ്രഹ്മപുത്ര നദി കരകവിഞ്ഞതാണ് പ്രളയത്തിന് കാരണം.
അസമിലെ പ്രളയത്തില്‍ മരണം 110 ആയി - Death toll passes 89
2,400 ഗ്രാമങ്ങളിലായി 25,29,312 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്
അസമിൽ പ്രളയം: മരണസംഖ്യ 89 ആയി
ധേമാജി, ലഖിംപൂർ, ബിശ്വനാഥ്, സോണിത്പൂർ, ദാരംഗ്, ബക്സ, നൽബാരി, ബാർപേട്ട, ചിരംഗ്, ബൊംഗൈഗാവ്, കൊക്രാജർ, ധുബ്രി, സൗത്ത് സൽമര, ഗോൾപാറ, കമ്രൂപ്, മോറിഗോൺ, മജുലി, ശിവസാഗർ, ദിബ്രുഗഡ്, ടിൻസുകിയ, കാർബി-ആംഗ്ലോംഗ്, കാച്ചർ എന്നീ ജില്ലകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത് . സംസ്ഥാനത്ത് 521 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 50,559 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
Last Updated : Jul 20, 2020, 1:40 PM IST