പ്രളയം തുടരുന്നു : അസമിൽ മരണം 77 ആയി - Barpeta district
18 ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്
പ്രളയം തുടരുന്നു :അസമിൽ മരണം 77 ആയി
അസം : പ്രളയദുരിതം മാറാതെ അസം. 651 ഗ്രാമങ്ങളിലായി 11 ലക്ഷത്തോളം ആളുകളെയാണ് പ്രളയം ബാധിച്ചത്. 77 പേർ മരിച്ചതായി റിപ്പോർട്ട്. 18 ജില്ലകൾ പൂർണമായും വെള്ളത്തിനടിയിലാണ്. ബാസ്‌ക, നൽബാരി, ബാർപേട്ട, ചിരംഗ്, ബോംഗൈഗാവ്, കൊക്രാജർ, ധുബ്രി, കമ്രൂപ്, മോറിഗാവ്, നാഗോൺ, ഗോലഘട്ട്, ജോർഹട്ട് എന്നിവിടങ്ങളിലായി 615 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 99,659 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതെന്ന് അസം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.