ഗുവാഹത്തി: അസം പ്രളയത്തെ തുടർന്ന് കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തുവെന്ന് അധികൃതർ അറിയിച്ചു. എട്ട് കാണ്ടാമൃഗങ്ങൾ, ഏഴ് കാട്ടുപന്നി, രണ്ട് മാൻ, 74 ഹോഗ് മാൻ, രണ്ട് മുള്ളൻപന്നികൾ എന്നിവയാണ് ചത്തത്. പാർക്കിൽ നിന്നും 132 മൃഗങ്ങളെ രക്ഷപ്പെടുത്തിയെന്നും 85 ശതമാനം പ്രദേശം വെള്ളത്തിലാണെന്നും അസം സർക്കാരിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
അസം പ്രളയം: കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തു - കാസിരംഗ നാഷണൽ പാർക്കിൽ
എട്ട് കാണ്ടാമൃഗങ്ങൾ, ഏഴ് കാട്ടുപന്നി, രണ്ട് മാൻ, 74 ഹോഗ് മാൻ, രണ്ട് മുള്ളൻപന്നികൾ എന്നിവയാണ് ചത്തത്.
അസം പ്രളയം: കാസിരംഗ നാഷണൽ പാർക്കിൽ 96 മൃഗങ്ങൾ ചത്തു
പാസിഗറിലെയും ദിബ്രുഗഡിലെയും ജലനിരപ്പ് അപകടനിരക്കിനേക്കാൾ താഴെയാണ്. എന്നാൽ നുമാലിഗർ, ധൻസിരിമുഖ്, തേജ്‌പൂർ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. അസം പ്രളയത്തെ തുടർന്ന് 30 ജില്ലകളിലായി 76 പേരാണ് മരിച്ചത്. 54 ലക്ഷത്തോളം പേർ പ്രളയത്തെ തുടർന്ന് ദുരിതത്തിലായി.