ഗുവാഹത്തി:അസമിൽ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിച്ചു. അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയുടെ ഔദ്യോഗിക കണക്ക് പ്രകാരം ഗോൾപാറ, നാഗോൺ, ഹോജായ് ജില്ലകൾക്ക് കീഴിലുള്ള 253 പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഈ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മരിച്ച ഒൻപത് പേരും. ഈ പ്രദേശങ്ങളിലെ രണ്ട് ലക്ഷത്തോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു.
അസമിൽ വെള്ളപ്പൊക്കത്തിൽ ഒൻപത് മരണം
ഗോൾപാറ, നാഗോൺ, ഹോജായ് ജില്ലകൾക്ക് കീഴിലുള്ള 253 പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
അസമിൽ വെള്ളപ്പൊക്കത്തിൽ ഒൻപത് പേർ മരിച്ചു
അസമിലെ 11 ജില്ലകളിലെ 321 പ്രദേശങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചതായി അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മൂന്ന് ലക്ഷത്തോളം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 2,678 ഹെക്ടറിലെ വിളകൾ വെള്ളപ്പൊക്കത്തിൽ നശിച്ചു. 44,331 വളർത്തു മൃഗങ്ങളെയും ദുരിതം ബാധിച്ചു.