കേരളം

kerala

ETV Bharat / bharat

അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; 27 ജില്ലകൾ ദുരിതത്തില്‍ - brahmaputra river flood

ബ്രഹ്മപുത്ര തീരത്തേ ദേമാജി, ലഖിംപൂർ, സോണിത്പൂർ, ബിശ്വനാഥ്, ദാരംഗ്, ബാർപേട്ട, കാംരൂപ് എന്നീ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.

Assam Flood  അസമില്‍ വെള്ളപ്പൊക്കം രൂക്ഷം  അസം വെള്ളപ്പൊക്കം വാർത്ത  ബ്രഹ്മപുത്ര നദി കരകവിഞ്ഞു  assam flood news  brahmaputra river flood  assam news
അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; 27 ജില്ലകൾ ദുരിതത്തില്‍

By

Published : Jul 17, 2020, 12:41 PM IST

അസം: അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. ബ്രഹ്മപുത്ര ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി നദികൾ കരകവിഞ്ഞു ഒഴുകിയതോടെ 27 ജില്ലകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര തീരത്തേ ദേമാജി, ലഖിംപൂർ, സോണിത്പൂർ, ബിശ്വനാഥ്, ദാരംഗ്, ബാർപേട്ട, കാംരൂപ് എന്നീ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.

അസമില്‍ വെള്ളപ്പൊക്കം രൂക്ഷം; 27 ജില്ലകൾ ദുരിതത്തില്‍

മോറിഗാവ് നദിയുടെ തെക്കേ കരയിലുള്ള നാഗോൺ, ഗോലഘട്ട്, ജോർഹട്ട്, ദിബ്രുഗാഹ് എന്നീ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. അസമിലെ 3218 ഗ്രാമങ്ങളിലെ പ്രളയം ബാധിച്ചു. വിവിധയിടങ്ങളിലായി 39,79,563 പേരാണ് വെള്ളപ്പൊക്ക ദുരിതത്തില്‍ കഴിയുന്നത്. ഇവരില്‍ 2,99,223 പേർ ലഖിംപൂർ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതുവരെ 73 പേരാണ് പ്രളയത്തില്‍ മരിച്ചത്. രണ്ട് പേരെ കാണാനില്ല. 1,31,36827 ഹെക്ടർ കൃഷി ഭൂമി വെള്ളപ്പൊക്കത്തില്‍ ഒലിച്ച് പോയി. വെള്ളപ്പൊക്കത്തെ തുടർന്ന് അസമിലെ നദീ തീരങ്ങളില്‍ മണ്ണൊലിപ്പും രൂക്ഷമാണ്.

ABOUT THE AUTHOR

...view details